ചെങ്ങന്നൂർ: പാണ്ടനാട് മുറിയായിക്കര ഗവ.ജെ.ബി സ്‌കൂളിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ വാരാഘോഷത്തിന്റെ ഭാഗമായി അതിജീവനത്തിന്റെ കൈയ്യൊപ്പ് എന്ന പരിപാടി നടത്തി. ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ ബാലാജി എസ്.കുറുപ്പ് ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ഹെഡ്മിസ്ട്രസ് രാജി.എസ്, പി.ടി.എ പ്രസിഡന്റ് ബിജു , മുതിർന്ന അദ്ധ്യാപകൻ എച്ച്.ആർ ജലീൽ, അദ്ധ്യാപകരായ സൗമ്യ.എസ്, ശീതൾ ശശി, ജോസി തോമസ്, എസ്.എം.ഡി.സി അംഗം ടി.എൻ കമലാസനൻ എന്നിവർ പ്രസംഗിച്ചു.