14-vt-belram
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരംഭിച്ചിരിക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി ഇലന്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ വി. ടി. ബൽറാം എം. എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയും അതിലേക്ക് നയിച്ച സംഭവങ്ങളും കേരളത്തിലെ നവോത്ഥാന കാലത്തിൽ നിന്ന് ഇരുണ്ട കാലഘട്ടത്തിലേക്കുള്ള ക്രൂരവും അവിശ്വസനീയവുമായ തിരിച്ചുപോക്കാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി.ബൽറാം പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി ഇലന്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുരോഗമന സംഘടനകളും അടിയന്തരമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, ജെറി മാത്യു സാം, വെട്ടൂർ ജ്യോതിപ്രസാദ്, മുകുന്ദൻ ഇലന്തൂർ, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.