പത്തനംതിട്ട: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ രാവിലെ 10ന് പത്തനംതിട്ട ടൗൺ 86 -ാം ശാഖാ ഗുരുക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.
പത്തനംതിട്ട, അടൂർ , റാന്നി, കോഴഞ്ചേരി, പന്തളം യൂണിയൻ ഭാരവാഹികൾ, ഗുരുധർമ്മപ്രചരണ സഭ ജില്ല, മണ്ഡലം, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.