14-crme-johnson-benny
ജോൺസൺ ബെന്നി

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വീട്ടിൽ ജോൺസൺ ബെന്നി (19) ആണ് കീഴ്‌വായ്പ്പൂര് പൊലീസിന്റെ പിടിയിലായത്. റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എസ്.സി.പി.ഒ അൻസിം, സി.പി.ഒമാരായ ജെയ്‌സൺ സാമുവൽ, സജി ഇസ്മായിൽ എന്നിവർ പങ്കെടുത്തു.