പത്തനംതിട്ട : ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മാസം ഒൻപതിന് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നാമനിർദേശ പത്രികകൾ ഈമാസം 21 വരെ സ്വീകരിക്കും. 22ന് സൂക്ഷ്മ പരിശോധനയും നവംബർ 10ന് വോട്ടെണ്ണലും നടത്തും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഈമാസം 13 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു.