പത്തനംതിട്ട: സ്വകാര്യ ബസിൽ വീട്ടിലേക്ക് വരവെ സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ പണവും താക്കോലും അപഹരിച്ചു. നെല്ലിക്കാല സ്വദേശിനി ബീന മോളുടെ 4000 രൂപയും ബാങ്കിന്റെ താക്കോലുമാണ് മോഷ്ടിച്ചത്. വൈകിട്ട് ബാങ്ക് അടച്ച ശേഷം ആറ് മണിക്ക് മാടപ്പള്ളിൽ എന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് വരവെയാണ് പണവും താക്കോലും മോഷണം പോയത് . കാരംവേലിയിൽ വച്ച് നോക്കുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതറിയുന്നത്. ഉടൻ തന്നെ ബസ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെയെത്തി പരിശോധിച്ചെങ്കിലും പണവും
താക്കോലും കിട്ടിയില്ല'. കോഴഞ്ചേരി മുത്തൂറ്റ് ബാങ്ക് ജീവനക്കാരിയാണ് ബീനാമോൾ .