പത്തനംതിട്ട: ലഹരിവിരുദ്ധ സന്ദേശം ഉയർത്തി കേരള ആംഡ് പൊലിസ് മൂന്നാം ബറ്റാലിയന്റെ നേതൃത്വത്തിൽ 15ന് രാവിലെ 7.30 മുതൽ അടൂർ ഗാന്ധി സ്‌ക്വയറിൽ നിന്ന് വടക്കടത്തുകാവ് ജംഗ്ഷനിലേക്ക് കൂട്ടയോട്ടം നടത്തുമെന്ന് അടൂർ കെ.ഐ.പി 3 ബറ്റാലിയൻ അസി.കമാണ്ടന്റ് സജീന്ദ്രൻപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. അടൂർ നഗരസഭ ചെയർമാൻ ഡി സജി ഫ്‌ളാഗ് ഓഫ് ചെയ്യും. നർത്തകിയും അവതാരകയുമായ ശമാത്മിക ദേവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ചലച്ചിത്രതാരം ടോണി സജിമോൻ ലഹരിവിരുദ്ധ സന്ദേശം നൽകും. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നപ്പുഴ,അടൂർ കെ.ഐ.പി 3 ബറ്റാലിയൻ കമാണ്ടന്റ് സിജിമോൻ ജോർജ് എന്നിവർ പങ്കെടുക്കും. അടൂർ കെ.ഐ.പി 3 ബറ്റാലിയൻ അസി.കമാണ്ടന്റുമാരായ ഷിയാസ് എസ് റൺ ക്യാപ്ടനും സുമേഷ്.എ.എസ് പ്രോഗ്രാം കൺവീനറുമാണ്. വാർത്താ സമ്മേളനത്തിൽ അസി.പൊലീസ് ഇൻസ്‌പെക്ടർ പി എം ഗോപി, പൊലിസ് സബ് ഇൻസ്‌പെക്ടർ അനിൽ എന്നിവരും പങ്കെടുത്തു.