merit
മലങ്കര ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗില്‍ ഇവാന്‍ ടോം ജിജുവിന് കാതോലിക്കാ ബാവായും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നു മെമന്റോ കൈമാറുന്നു. ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, കെ.വി.പോള്‍ റമ്പാന്‍, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ സമീപം.

തിരുവല്ല: പ്രതിഭാശാലികളായ വിദ്യാർത്ഥികൾ സർക്കാർ സ്‌കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തി ഉപരിപഠന സാദ്ധ്യതകൾ തേടണമെന്ന് നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെറിറ്റ് ഈവനിംഗ് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നിവർ ചേർന്ന് അവാർഡ് വിതരണം ചെയ്തു. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ എന്നിവർ പ്രസംഗിച്ചു.