പന്തളം: പന്തളം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് മൂന്ന്‌പേരെ തെരുവുനായ കടിച്ചു. പന്തളം സ്വദേശിനി വിദ്യ, ഇടത്തിട്ട സ്വദേശിനി ബി.രജനി, എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂളിന് സമീപത്ത് റോഡ് മുറിച്ചുകടന്ന യുവതി എന്നിവർക്കാണ് കടിയേറ്റത്.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. രജനി അടൂർ ജനറൽ അടൂർ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ വിവിധ ആശുപത്രികളിലും ചികിത്സ തേടി.