14-adv-subrahmanyan-
അഡ്വ. സുബ്രഹ്മണ്യൻ മൂസത്

ആറന്മുള : തെക്കേടത്ത് ഇല്ലത്ത് അഡ്വ. സുബ്രഹ്മണ്യൻ മൂസത് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ആറന്മുള ക്ഷേത്ര കൈസ്ഥാനി കുടുംബാംഗമാണ്. ആറന്മുള ക്ഷേത്രാചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി 40 വർഷം ഉണ്ണാവ്രതം അനുഷ്ഠിച്ചു, മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, ആറന്മുള പള്ളിയോട സേവാസംഘം ഭാരവാഹി, മല്ലപ്പുഴശ്ശേരി യുവജന വായനശാല രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ശാന്താദേവി (തിരുമംഗലം ഇല്ലം, തൃപ്രങ്ങോട്). മക്കൾ ജയശ്രീ, ശ്രീലത, ഉമാദേവി, ഗീതാദേവി,ശ്രീകല, ശ്രീവിദ്യ, ധന്യ, വിനീത്. മരുമക്കൾ: രവി തിരുത്തികളം കോഴിക്കോട്, ടി.പി.രമേശൻ തിരുത്തി ഇല്ലം ചേന്ദമംഗലം, സി.കെ.സായിനാഥ് ചെറു പറമ്പിൽ മഠം ത്യശൂർ, പി.മണി പുന്നശേരി ഇല്ലം അമ്മന്നൂർ, സുബ്രഹ്മണ്യ ശർമ്മ തെക്കേടത്ത് ഇല്ലം മുഖത്തല, വി.എസ്. വാസുദേവൻ വലമ്പശ്ശേരി ഇല്ലം തിടനാട്, ടി. സി.അനിൽ കുമാർ ചോലക്കര ഇല്ലം ത്യച്ചംബരം, അഞ്ജന മൂത്തത് വലബശേരി ഇല്ലം തിടനാട്.