റാന്നി:ജനമൈത്രി പൊലീസ്, എക്സൈസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ റാന്നി ഗവ. ഐ.ടി.ഐ യിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. പി ടി എ പ്രസിഡന്റ് സതീഷ് അദ്ധ്യക്ഷത വഹിച്ചു .റാന്നി പ്രിൻസിപ്പൽ എസ്.ഐ .ശ്രീജിത്ത് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു .എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ,റാന്നി ജനമൈത്രി സമിതി കൺവീനർ ശ്രീനി ശാസ്താംകോവിൽ ,ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി .പ്രിൻസിപ്പൽ മധുസൂദനൻ ജി, ബീറ്റ് ഓഫീസർ അശ്വധീഷ്, സി എം റിയ എന്നിവർ പ്രസംഗിച്ചു