കോന്നി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഉപരോധ സമരം നടത്തി. പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുലേഖ, പദ്മകുമാരി, ഡി.വൈ എഫ് ഐ നേതാക്കളായ വിനീഷ് മോടിയിൽ. ജിഷ്ണു മോഹൻ, സിപിഐഎം തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയംഗം പി റ്റി സാവത്രി എന്നിവർ സംസാരിച്ചു.