rally
അടൂർ ജനമൈത്രി പൊലീസും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും ചേർന്ന് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലി.

അടൂർ : ജനമൈത്രി പൊലീസും മണക്കാല തിയോളജിക്കൽ സെമിനാരിയും ചേർന്ന് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കേന്ദ്ര വിദ്യാലയം വരെ ലഹരിവിരുദ്ധ റാലി നടത്തി. അടൂർ എസ്. ഐ ഷാജഹാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു. മണക്കാല തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ് അദ്ധ്യക്ഷതവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ,എസ്.സി. പി ഒ മുനീർ, സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ,റവ. തോമസ് മാത്യു ഡോ. ടി.എം ജോസ് ഡോ. കെ. ഐ. ഐപ്പ്, റവ. സാംജി കോശി, റവ. ബിജുമോൻ റവ. ബ്ലെസൻ എന്നിവർ പ്രസംഗിച്ചു.