മല്ലപ്പള്ളി :കേരള പുലയർ മഹാസഭ താലൂക്ക് യൂണിയൻ കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എൻ ശശികുമാർ ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു രവീന്ദ്രൻ പ്രസംഗിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ എഴുമറ്റൂർ അറഞ്ഞിക്കൽ ശാഖ അംഗങ്ങളായ കെ. ബിന്ദു, വി.ടി. അനിൽ എന്നിവരുടെ പ്രാഥമിക അംഗത്വം റദ്ദ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.