ലോക ഭക്ഷ്യദിനം
യു.എൻ.ഒ. 1945 ഒക്ടോബർ 16നാണ് ഭക്ഷ്യ കാർഷിക സംഘടന രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടയുടെ ആപ്തവാക്യം. ഇതിന്റെ ഓർമ്മയ്ക്കായി യു.എൻ. ഒയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി കൊണ്ടാടുന്നു. എന്നാൽ ദേശീയ ഭക്ഷ്യദിനം ഒക്ടോബർ 24 ആണ്.

നിഘണ്ടു ദിനം
നോഹ വെബ്‌സ്റ്റർ ജന്മദിനം
1758 ഒക്ടോബർ 16ന് ജനിച്ച അമേരിക്കൻ എഴുത്തുകാരൻ നോഹ വെബ്‌സ്റ്ററിന്റെ ജന്മദിനം യു.എസ്.എ. നിഘണ്ടു ദിനമായി ആചരിക്കുന്നു

ലോക നട്ടെല്ല് ദിനം

നടുവേദന തടയാനും, നട്ടെല്ലിന്റെ ആരോഗ്യം നിലനിറുത്താനുമുള്ള മാർഗങ്ങൾക്കുവേണ്ടി ഒരു ദിനം. ഒക്ടോബർ 16 ലോക നട്ടെല്ല് ദിനമായി ആചരിക്കുന്നു.