പ്രമാടം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയം പരിഷത്ത് നിലപാട് എന്ന വിഷയത്തിൽ വിദ്യാഭ്യാസ സദസ് നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ജി. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. രാജേന്ദ്രകുമാർ, എസ്. കൃഷ്ണകുമാർ, കൂടൽ മോഹൻ, കെ.പി. രതിക്കുട്ടി, എൻ.എസ്. മുരളിമോഹൻ, എസ്. അർച്ചിത എന്നിവർ പ്രസംഗിച്ചു.