പത്തനംതിട്ട : കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 12ന് ജീവനക്കാരും തൊഴിലാളികളും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ജാഥ ജില്ലാ കമ്മിറ്റി അംഗം പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസ് ഹെഡ് ക്ലർക്ക് ആർ.സ്മിത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.പി രാജേന്ദ്രൻ, മുഹമ്മദ് രാജൻ, കെ.ജി ജേക്കബ്, സി. എസ് സന്ദീപ്, ഇ.എസ് പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.