agri

പ​ത്ത​നം​തിട്ട : റാ​ന്നി തോട്ട​മൺ കൃ​ഷി​ഭ​വ​നി​ലെ കാർഷി​ക കർ​മ്മ​സേ​ന​യി​ലേ​ക്ക് അ​ഗ്രി​ക്കൾ​ച്ചർ ടെ​ക്‌​നീ​ഷ്യൻ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കുന്നു. അ​പേ​ക്ഷ​കർ 18 നും 55 നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വരും റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധിയിൽ സ്ഥി​ര​താ​മ​സ​മു​ള്ള​വരും നാലാം ക്ലാ​സു മു​തൽ പത്താം ക്ലാ​സുവ​രെ വി​ദ്യാ​ഭ്യാസ യോ​ഗ്യ​ത​യു​ള്ള​വരും കൃ​ഷി​പ്പ​ണി​കൾ ചെ​യ്യാൻ ത​യ്യാ​റു​ള്ള​വരും ആ​യി​രി​ക്കണം. താ​ത്​പ​ര്യ​മുള്ള​വർ യോഗ്യ​ത തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്കറ്റ്, ആധാർ കാർഡ്, റേ​ഷൻ കാർ​ഡ് എ​ന്നി​വ​യു​ടെ പ​കർ​പ്പ് സ​ഹി​തം നിശ്ചി​ത ഫാ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ​കർ 20ന് മു​മ്പ് കൃ​ഷി​ഭ​വനിൽ എ​ത്തി​ക്ക​ണ​മെ​ന്ന് കൃഷി ഓ​ഫീ​സർ അ​റി​യിച്ചു.