pottal
പെരിങ്ങര പഞ്ചായത്ത് ഓഫിസിന് സമീപം പൈപ്പ് പൊട്ടിയൊഴുകുന്നു

തിരുവല്ല: കാവുംഭാഗം -ചാത്തങ്കരി റോഡിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം രണ്ടാഴ്ചയിലേറെയായി റോഡിലാകെ വെള്ളം പരന്നൊഴുകുകയാണ്. റോഡിന്റെ മദ്ധ്യഭാഗത്ത് കുഴി രൂപപ്പെട്ടതോടെ വാഹനയാത്രക്കാർക്കും ദുരിതമായി. കഴിഞ്ഞയാഴ്ച റോഡിലെ കുഴികൾ അടച്ചെങ്കിലും പൈപ്പുപൊട്ടി ഒഴുകുന്ന ഭാഗം ഒഴിവാക്കി. ഇതുകാരണം റോഡിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നു.. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.