 
കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടത്തി. പ്രിൻസിപ്പൽ സിന്ധു പവിത്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പ്രസംഗിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെത്തു. കോന്നി എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ ക്ലാസ് നയിച്ചു. .