 
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം കിളികൊല്ലൂർ വടക്കേവിള പുന്തലത്താഴം നഗറിൽ പുന്തല പടിഞ്ഞാറ്റേതിൽ വീട്ടിൽ സുബിൻ(22) അടൂർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി, ജൂലായ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി അടൂരിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി യുടെ നേതൃത്വത്തിൽ എസ്.ഐ എം. മനീഷ്, സി.പി.ഓമാരായ സൂരജ് ആർ. കുറുപ്പ്, റോബി ഐസക്, ജോബിൻ ജോസഫ്, ശ്രീജിത്ത്. എസ്. അനൂപ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.