അടൂർ : ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് ജില്ലാ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് സി.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജേന്ദ്രദാസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജലക്ഷ്മിക്കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അനിൽ കുമാർ, സനൽ കുമാർ, കെ.സി.സുരേഷ്, ആർ.മോഹൻകുമാർ, എൻ.ചന്ദ്രഹാസൻ, ശശിധരൻനായർ, എസ്.അനിൽ കുമാർ, മുളീധരൻപിള്ള പുന്തല, എൻ.വിജയൻ എന്നിവർ സംസാരിച്ചു. ജനുവരി 5, 6 തീയതികളിൽ ചത്തീസ്ഗഡിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 25 പ്രവർത്തകരെ പങ്കെടുപ്പിക്കും.