ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാമത്സരം അതീത 2022 നടത്തും. നാളെ രാവിലെ 9.30 മുതൽ കല്ലിസേരി ബി.ബി.സി ഹാളിൽ നടക്കുന്ന മത്സരം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ സ്റ്റാഫ് അംഗങ്ങളുടെ നൃത്ത മത്സരങ്ങളും, സ്‌പെഷ്യൽ വിദ്യാഭ്യാസ മേഖലയിൽ 20 വർഷം പൂർത്തിയാക്കിയവരെ ആദരിക്കലും ഉണ്ടാകും. 14 സ്‌കൂളുകളിൽ നിന്നായി 146 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് കോ - ഓർഡിനേറ്റർമാരായ കെ.വി ഷിബി, മോളി സേവിയർ എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9747982434, 8281962956.