നിലയ്ക്കൽ : കുന്നത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് നിലയ്ക്കലിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് വാർഡ് മെമ്പർ മജീന ദിലീപ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് ക്ലാസ് നയിച്ചു.വാർഡ് വികസനസമിതിയുടെയും നിലയ്ക്കൽ ജി.എൽ.പി എസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് പി.ടി.എ പ്രസിഡന്റ്‌ പ്രീത ജാക്സൺ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം.അനിതകുമാരി സ്വാഗതം പറഞ്ഞു. എസ്.എം.സി അംഗങ്ങളായ ടി.ആർ.ബിജു, പി.കെ.രാജൻ,പി.നിർമ്മലകുമാരി എന്നിവർ പ്രസംഗിച്ചു.