റാന്നി : കൃഷിഭവൻ റാന്നി പഴവങ്ങാടി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കേര രക്ഷാ വാരാചരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റൂബി കോശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബിജി വർഗീസ്, കൃഷി ഓഫീസർ മുത്തുസ്വാമി, കൃഷി അസിസ്റ്റന്റ് ഹരി, മറ്റ് കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.