ചെങ്ങന്നൂർ: പേരിശ്ശേരി ഈസ്റ്റ് തുണ്ടിയിൽ കർമ്മേൽ ടി.എം വർഗീസ് (ജോർജുകുട്ടിസാർ -85)
നിര്യാതനായി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്‌കൂൾ മുൻ ഡയറക്ടർ, ചെങ്ങന്നൂർ ഭദ്രാസന ബാലസമാജ ആദ്യകാല സെക്രട്ടറി, തിങ്കളാമുറ്റം മൗണ്ട് കാർമൽ സ്‌കൂൾ ഡയറക്ടർ , വെട്ടിയാറ്റ് കുടുംബയോഗം പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെങ്ങന്നൂർ നാവുങ്കഴയിൽ പരേതയായ മറിയാമ്മ വർഗീസ്. മക്കൾ: ഡോ. മാത്യു വർഗീസ് (ദുബായ്),
ഷിബു വർഗീസ് (യു.എസ്.എ), ഫാ. ജിജു വർഗീസ് (വികാരി, മാർ ഗ്രീഗോറിയോസ്
ഓർത്തഡോക്‌സ് പള്ളി വൈറ്റില, എറണാകുളം). മരുമക്കൾ: ഷില്ലി മാത്യു, സൂസൻ ഷിബു വർഗീസ്, രമ്യ ജിജു വർഗീസ്.