ചെങ്ങന്നൂർ: എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. മുളക്കുഴ പെട്രോൾ പമ്പിന് മുന്നിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് കണ്ടക്ടർ അനീഷ് (40), യാത്രക്കാരായ ബേസിൽ (25), സുജ (50), ജോയി (52) എന്നിവരെ ചെങ്ങന്നൂർ പൊലീസ് ജില്ലാ ആശുപ്രതിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം ഇവർ ആശുപത്രി വിട്ടു. തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും പെട്രോൾ പമ്പിൽ നിന്നറങ്ങിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.