
പത്തനംതിട്ട : നരബലിക്കെതിരെ യുവമോർച്ച ജില്ലാ സമിതി പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഭഗവൽ സിംഗിനെ രക്ഷപ്പെടുത്താൻ സഹായകരമാകുന്ന വിധത്തിലാണ് സി.പി.എം പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ കേരളത്തോട് സി.പി.എം മാപ്പ് പറയണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ പറഞ്ഞു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, അഖിൽ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് വിഭു കെ.വി, ജില്ലാ സെക്രട്ടറി വൈശാഖ് വിശ്വ, ശ്യാം ശിവപുരം, ഷാഹിദ രാജേഷ്, അരുൺ ശശി, അമൽ അയിരൂർ, അശ്വിൻ ഇലന്തൂർ, റാം അയിരൂർ, രഞ്ജിത് ഓമലൂർ, അഖിൽ പ്രസാദ്, സുനീഷ് അയിരൂർ എന്നിവർ പങ്കെടുത്തു.