പത്തനംതിട്ട: ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മപ്രചരണ സഭയുടെയും ആഭിമുഖ്യത്തിൽ ശിവഗിരി നവതിയും ബ്രഹ്മവിദ്യാലയം കനക ജൂബിലിയും ജില്ലയിൽ ആഘോഷിക്കും.

ജില്ലാതല ഉദ്ഘാടനം നവംബർ 20 ന് റാന്നി എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം നാളെ രാവിലെ 10 ന് റാന്നി എഡ്യൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അദ്ധ്യക്ഷത വഹിക്കും.