 
റാന്നി : അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി ലക്ഷം വീട് കോളനി കേന്ദ്രമായി നിർമ്മാണം തുടങ്ങിയ അങ്കണവാടി കെട്ടിടത്തിന് കട്ടിള സ്ഥാപിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 6 ലക്ഷം രൂപയും സംയോജിത ശിശു സേവന വകുപ്പിൽ നിന്നുള്ള 6 ലക്ഷം രൂപയുമടക്കം 12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കരിങ്കുറ്റി വാർഡിൽ രണ്ട് അങ്കണവാടികളാണുള്ളത്. വാർഡിലെ ചെമ്പൻമുഖത്തുള്ള അങ്കണവാടിക്കും ഉടൻ കെട്ടിടം നിർമ്മിക്കും. ഇതിനായി പഞ്ചായത്തിന്റെ ലാന്റ് ബാങ്കിലൂടെ സ്ഥലം സമാഹരിക്കുമെന്ന് വാർഡ് മെബർ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ അറിയിച്ചു. കട്ടിളവയ്പിനോടനുബന്ധിച്ച പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ്, ജെവിൻ കാവുങ്കൽ, പി.എസ്.സതീഷ് കുമാർ ,എൻ.ആർ.ജി.എസ് ജീവനക്കാരായ ഗംഗാദേവി, ഖമറുന്നിസ,കെ.എ.ഓമന എന്നിവർ സംസാരിച്ചു.