മല്ലപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനമൊട്ടാകെ നടത്തിയ ലഹരി വിരുദ്ധ സദസിന്റെ ഭാഗമായി മല്ലപ്പള്ളി യൂണിറ്റ് ടൗണിൽ ലഹരി വിരുദ്ധ സദസ് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുബാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ഡി തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ദീപം തെളിക്കൽ ചടങ്ങ് വൈസ് പ്രസിഡന്റ് സെബാൻ കെ.ജോർജ് നിർവഹിച്ചു. പ്രതിജ്ഞ യൂണിറ്റ് വൈസ് പ്രസിഡന്റ് ലാലൻ എം.ജോർജ്ജ് ചൊല്ലി കൊടുത്തു. എസ്.ദേവദാസ്, രാജു കളപ്പുരക്കൽ, നിസാർ.പി.എ,സന്തോഷ് മാത്യൂ, ഐപ്പ് ദാനിയേൽ, മനോജ് തേരടിയിൽ,ചന്ദ്രശേഖരൻ നായർ, മോനച്ചൻ മേപ്രത്ത്, മുരുകനാചാരി, മുരളിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.