mela-
കോന്നി ഉപജില്ല ശാസ്ത്രോത്സവം റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കെ.യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കോന്നി: ഉപജില്ലാ ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേള കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി, കോന്നി ഗവ.ഹയർ സെക്കൻഡറി എന്നിവിടങ്ങളിലായി നടന്നു.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ,​ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ്.സന്ധ്യ, തുളസിമണിയമ്മ, എൻ.മനോജ്, എസ്.ഷൈലജാകുമാരി, കെ.എസ്. ലീന, മനോജ് പുളവേലിൽ, ആർ.സുനിൽ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.