പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം തെങ്ങുംകാവ് 90-ാം നമ്പർ ശാഖയിലെ വനിതാസംഘത്തിന്റെ 2019, 2020, 2021 വർഷങ്ങളിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് പകൽ 2.30ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷത വഹിക്കും. യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം സെക്രട്ടറി സരളാ പുരുഷോത്തമൻ സംഘടനാ പ്രവർത്തനം വിശദീകരിക്കും.യൂണിറ്റ് സെക്രട്ടറി ബിന്ദുരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിറ്റ് വനിതാ സംഘം വൈസ് പ്രസിഡന്റ് സത്യഭാമ രാമചന്ദ്രൻ , സെക്രട്ടറി ബിന്ദു രാജൻ തുടങ്ങിയവർ സംസാരിക്കും.