തിരുവല്ല: ജനതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ ഇന്ന് വൈകിട്ട് 4.30ന് ഓതറ ആൽത്തറയിൽ നടക്കും. കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ അസി.എക്സൈസ് ഇൻസ്പെക്ടർ വി.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ബ്ലോക്ക് മെമ്പർ ജിനു തോമ്പുകുഴി, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു കുഞ്ഞുമോൻ, ബിജി ബെന്നി, എസ്.എൻ.ഡി.പി ഓതറ ശാഖാ പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിക്കും.