അടൂർ : നിർമ്മാണം പൂർത്തികരിച്ച കോടതി സമുച്ചയം തുറന്ന് കൊടുത്ത് കോടതികളുടെ പ്രവർത്തനം ആരംഭിക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് അടൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.അടൂരിൽ പുതിയതായി പോക്‌സോ കോടതിയും,കുടുംബകോടതിയും അനുവദിച്ചിട്ടും അത് പ്രവർത്തിക്കുന്നതിന് വൻതുക വാടക നൽകി സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ എടുത്തിട്ടിരിക്കുകയാണ്. മുൻപുണ്ടായിരുന്ന മജിസ്‌ട്രേറ്റ് കോടതി പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.ബാർ അസോസിയേഷൻ വക കെട്ടിടത്തിലാണ് നിലവിൽ മജിസ്‌ട്രേറ്റ് കോടതി പ്രവർത്തിക്കുന്നത്.അവിടെ നിന്ന് തിരിയാൻ സ്ഥലം ഇല്ല.എം. എൽ. എ യുടെ അനാസ്ഥയാണ് കോടതി സമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കാത്തതെന്ന് യോഗം കുറ്റപ്പെടുത്തി.ഡി രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഴകുളം മധു ഉദ്ഘാടനം ചെയ്തു.ബിജു ഫിലിപ്പ്, ബിജു വർഗീസ്,ഷാബു ജോൺ,രാജേഷ് പള്ളിക്കൽ, മുഹമ്മദ് ബാനി,മൻസൂർ ,ജോൺസൺ,സവിത അഭിഷാല്,വിനയ പി.കെ.എന്നിവർ സംസാരിച്ചു.