റാന്നി: മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.4 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ അറിയിച്ചു. രോഗികളെ പരിശോധിക്കുന്ന മുറി ,കുത്തിവയ്പ്പിനുള്ള മുറി, ലാബ്, കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. എൻ.ആർ.എച്ച്.എം ഫണ്ട് വഴി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. വിശദമായ പദ്ധതി രേഖ തയാറാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. ആശുപത്രി എച്ച്.എം.സി യോഗത്തിൽ എം.എൽ.എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ മെഡിക്കൽ ഓഫീസർ ഡോ.ആബിദ ,ബോബി ഏബ്രഹാം, ബിനുസി മാത്യു, സി.എ ജോമോൻ എന്നിവർ സംസാരിച്ചു.