tipper
തോണിക്കുഴിയിൽ ടിപ്പർ മറിഞ്ഞു

പത്തനംതിട്ട : തോണിക്കുഴിയിൽ ടിപ്പർ മറിഞ്ഞു. ആളപായമില്ല. എരുമേലിയിൽ നിന്ന് ഓമല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറാണ് മറിഞ്ഞത്. രാവിലെ 12നായിരുന്നു അപകടം. എരുമേലി സ്വദേശികളായ ഉണ്ണി, അനീഷ് എന്നിവരാണ് ടിപ്പറിലുണ്ടായിരുന്നത്. ഇവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ നിന്ന് ടിപ്പർ തെന്നി മാറിയതാണ് അപകടകാരണം.