 
അടൂർ : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള ആംഡ് പൊലീസ് മുന്നാം ബറ്റാലിന്റെ ആഭിമുഖ്യത്തിൽ അടൂർ ഗാന്ധി സ്ക്വയറിൽ നിന്നും വടക്കടത്തുകാവ് ജംഗ്ഷൻ വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു . ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കെ.എ പി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് സിജിമോൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.എ.പി 3 ബറ്റാലിയൻ അസി.കമാണ്ടന്റ് സുമേഷ് എ.എസ് സ്വാഗതം പറഞ്ഞു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി കൂട്ടയോട്ടം ഫ്ലാഗ് ഒഫ് ചെയ്തു. പ്രശസ്ത നർത്തകിയും അവതാരികയുമായി ശമാത്മിക ദേവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിനിമാ താരം ടോണി സിജി മോൻ ലഹരി വിരുദ്ധ സന്ദേശവും നൽകി. വാർഡ് മെമ്പർ സൂസൻ ശശികുമാർ, കെ.എപി മൂന്നാം ബറ്റാലിയൻ കെ.പി.ഒ ഐ സെക്രട്ടറി സാജൻ ജോർജ്ജ്, കെ.പി.എ - കെ.എ.പി 3 ബറ്റാലിയൻ സെക്രട്ടറി സജ്ജു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആംഡ് പൊലീസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ.ആർ കൃതജ്ഞത രേഖപെടുത്തി. കെ.എ.പി 3 ബറ്റാലിയൻ അസി: കമാണ്ടന്റ് ഷിയാസ്.എസ് നയിച്ച കൂട്ടയോട്ടത്തിൽ കെ.എ.പി 3 ബറ്റാലിനിലെ 250 ഓളം പൊലീസ് ഉദ്യോഗസ്ഥരും, പരുത്തിപ്പാറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ 60 ഓളം പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.