അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 17 ന് രാവിലെ 11ന് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.