പത്തനംതിട്ട : യോദ്ധാവ് ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെയും പന്തളം പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ റാലി നടത്തി​. പന്തളം ടൗൺ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ചുറ്റി സ്‌കൂളിൽ സമാപിച്ചു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.ഷിജു റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.പി.സി കമ്യൂണിറ്റി ഓഫീസർമാരായ ഉഷ ജി.കുറുപ്പ്, ദീപ പി.പിള്ള, ശ്രീരാജ് എസ്.കുറുപ്പ്, ഇൻസ്‌ട്രെക്ടർ ഇൻ ചാർജ് എസ്.അൻവർഷ , രാജീവ്, പി.ടി.എ പ്രസിഡന്റ് വിജയകുമാർ എന്നിവർ നേതൃത്വം നല്കി.