മണ്ണടി : നവീകരിച്ച വേലുത്തമ്പി സ്മാരകം - കൊണ്ടൂർ പടി റോഡ് ആന്റോ ആന്റെണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായ അംഗം എസ്.ഷിബു, മണ്ണടി പരമേശ്വരൻ , മാനപ്പിള്ളിൽ മോഹൻ കുമാർ, പ്രസന്നകുമാർ, സാറാമ്മ ചെറിയാൻ, സുധാ നായർ രഞ്ജിനി സുനിൽ, സുരേന്ദ്രൻപിള്ള മണ്ണടി രാഘവൻ ,റജിമാ മാമൻ, ഷിബു ബേബിർ, ജലാൽ, മണ്ണടി വിജയൻ . സുരേന്ദ്രൻ സെയ്ത് മഷ്ഹൂദ് ശിവരാമപിളള, സന്തോഷ് കുമാർ, മണ്ണടി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.