മല്ലപ്പള്ളി : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മല്ലപ്പള്ളി മൃഗാശുപത്രിയുടെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പേവിഷബാധ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി പേവിഷ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചും ബസ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ, കീഴ്വായ്പൂര് ചന്ത, മല്ലപ്പള്ളി ചന്ത, വൈ.എം.സി.എ ജംഗ്ഷൻ, നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മുതലായ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കൊല്ലം ജില്ലയിൽ നിന്നുള്ള ദൗത്യസംഘത്തിന്റെ സഹായത്തോടെ തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി പ്രത്യേക തിരിച്ചറിയൽ അടയാളം രേഖപ്പെടുത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി വിശദീകരണം മല്ലപ്പള്ളി മേഖല മൃഗസംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ.മാത്യു ഫിലിപ്പ്, സീനിയർ വെറ്റിനറി സർജൻ ഡോ.എൻ.സുബിയൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മിനികുമാരി തുടങ്ങിയവർ പങ്കെടുത്തു.