lakshami-amma
ലക്ഷ്‌മി അമ്മ

തിരുവല്ല: ഇരവിപേരൂർ കോഴിമല അരംഗത്ത് വീട്ടിൽ പരേതനായ വി.എ. രാഘവന്റെ ഭാര്യ ലക്ഷ്‌മി അമ്മ (100) നിര്യാതയായി. എസ്.എൻ.ഡി.പി.യോഗം ഇരവിപേരൂർ ശാഖാ വനിതാസംഘം മുൻ പ്രസിഡന്റാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആലപ്പുഴ കൈനകരി പാലപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: സുശീല തടിയൂർ (റിട്ട. ഹെഡ്മിസ്ട്രസ്), ബാബു (റിട്ട. എൻജിനീയർ, റെയിൽവേ), ധർമ്മിഷ്ഠൻ (റിട്ട. ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ, എസ്.എൻ.ഡി.പി.യോഗം ഇരവിപേരൂർ ശാഖാ മുൻ പ്രസിഡന്റ്‌), പ്രൊഫ. ഡോ. രാജൻ (റിട്ട. വകുപ്പ് മേധാവി, കേരള യൂണിവേഴ്‌സിറ്റി, മുൻ ഡയറക്ടർ എൻസൈക്ളോപീഡിയ), ഡോ. ഐഷ (റിട്ട, ഡി.എം.ഒ, അസി.ഡയറക്ടർ, ആരോഗ്യവകുപ്പ്), രത്‌നവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്),
മരുമക്കൾ: പരേതനായ സുരേന്ദ്രൻ തടിയൂർ (റിട്ട. ഹെഡ്മാസ്റ്റർ), സിന്ധു, ബെറ്റി, ഷീല. ഡോ. പ്രേംനാഥ് (മണ്ണാറകുളഞ്ഞി ഹോസ്പിറ്റൽ), തമ്പി മാന്താനം (റിട്ട. ഹെഡ്മാസ്റ്റർ). സഞ്ചയനം 20ന് രാവിലെ 9ന്.