തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ചരിത്രാതീതകാല നിർമ്മിതിയായ ജലവന്തിമാളിക നവീകരിച്ച് ഇന്ന് സമർപ്പിക്കും. രാവിലെ 11ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ സമർപ്പണം നിർവഹിക്കും. അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് മെമ്പർ പി.എസ്.തങ്കപ്പൻ, ദേവസ്വംകമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എൻജിനീയർ ആർ.അജിത് കുമാർ എന്നിവർ പങ്കെടുക്കും. ക്ഷേത്രവളപ്പിലെ തീർത്ഥക്കുളത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ജലവന്തിമാളിക കാലാന്തരത്തിൽ ജീർണ്ണിച്ചതിനെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.