joseph-marthoma

മാരാമൺ : ഡോ.ജോസഫ് മാർത്തോമ്മായുടെ അനുസ്മരണവും പഠന സമ്മേളനവും മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ അഭിമുഖ്യത്തിൽ 18ന് ഉച്ചയ്ക്ക് ശേഷം 2.30 ന് മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ നടക്കും. റവ.സാം ടി കോശി പ്രബന്ധം അവതരിപ്പിക്കും. വികാരി ജനറാൾ റവ.സ്​കറിയ എബ്രഹാം മോഡറേറ്ററാകും. സെമിനാറിൽ വികാരി ജനറാൾ റവ. സി.കെ.മാത്യു ,റവ.സഖറിയ ജോൺ, ഡോ.ജോർജ് മാത്യു കുറ്റിയിൽ, ഡോ. ജോർജ് വർഗീസ് മല്ലപ്പള്ളി എന്നിവർ പ്രഭാഷണം നടത്തും. ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്​ഘാടനം ചെയ്യും. വികാരി ജനറാൾ റവ.ടി.കെ.മാത്യു അദ്ധ്യക്ഷത വഹിക്കും. മുൻസഭാ അത്മായ ട്രസ്റ്റി അഡ്വ. സുരേഷ് കോശി പ്രഭാഷണം നടത്തും.