16-seethakal-veg
പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പ​ന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലന പരിപാടി നടന്നു.കൃഷി പാഠ ശാലയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകിയത് അഗ്രികൾച്ചർ റിസേർച്ച് സ്റ്റേഷൻ അസോസിയേറ്റ് പ്രൊഫ. വിജയശ്രീ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് കാമ്പനിന്റെ ഭാഗമായി ഈ വർഷം കൂടുതൽ കർഷകരെ ശീതകാല പച്ചക്കറി കൃഷിയിൽ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ വി.പി. വിദ്യാധര പണിക്കർ, കൃഷി ഓഫീസർ ലാലി.സി,സീനിയർ അസിസ്റ്റന്റ് എൻ.ജിജി, കൃഷി അസിസ്റ്റന്റുമാരായ അനിത, ജസ്റ്റിൻ എം.സുരേഷ്, അത്മ ബി.ടി.എം അശ്വതി, സ്മിത്ത് തുടങ്ങിയവർ പങ്കെടത്തു.