പന്തളം: പന്തളം എൻ.എസ്.എസ് കോളേജിലെ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷത്തിൽ രണ്ടു കേസുകൾ പന്തളം പൊലീസ് രജിസ്റ്റർ ചെയ്തു. ഇരു സംഘടനകളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ കൂടിയാണ് എസ്.എഫ്.ഐ എ.ബി.വി.പി പ്രവർത്തകർ ഏറ്റുമുട്ടിയത് ,സംഘർഷത്തിൽ എസ്.എഫ്‌.ഐ പ്രവർത്തകനെ കുത്തേറ്റിരുന്നു. വൈകുന്നേരം കോളേജിന് മുൻവശം എം.സി റോഡിൽ ഇരുവിഭാഗവും സംഘടിപ്പിച്ചതോടെ പലതവണ പൊലീസ് ലാത്തി വീശി.