 
തുമ്പമൺ: അമ്പലക്കടവ് അച്ചൻകോവിലാറ്റിലെ അമ്പലക്കടവ് പാലത്തിന്റെ താഴ്ഭാഗത്ത് തടി അടക്കമുള്ള അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാൽ പാലം ബലക്ഷയത്തിന് ഇടയാക്കുന്നതായി പരാതി. അടൂർ കോഴഞ്ചേരി റോഡിലെ അമ്പലക്കടവ് പി.ഡബ്ല്യൂ.ഡി പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള സ്പാനിലാണ് തടികളും, മുളയും, വിറകും മറ്റ് അവിഷ്ടങ്ങവും വൻ തോതിൽ കഴിഞ്ഞ മഴക്കാലം മുതൽ അടിഞ്ഞു കൂടി കിടക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനുകൾ അപകട നിലയിലാണ്. പരിസരവാസിയായ കേരള ജനപക്ഷം (സെക്കുലർ ) ജില്ലാ പ്രസിഡന്റ് ഇ.ഒ.ജോൺ മന്ത്രിയുടെ ഓഫീസിന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തുലാവർഷം ശക്തിപ്പെടുന്നതിനാൽ പാലത്തിന്റെ ബലക്ഷയത്തിൽ ആശങ്കയിലാണ് നാട്ടുകാർ.