പന്തളം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് പന്തളം ജംഗ്ഷനിൽ നവോത്ഥാന സദസ് നടത്തും. സദസ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ:സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്യും.