തുമ്പമൺ : പമ്പൂർ മഠത്തിൽ പി.സുബ്രഹ്മണ്യൻ നമ്പൂതിരി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തുമ്പമൺ നടുവിലെമുറി തെറ്റിക്കൽകാവ് ശ്രീ ദുർഗാഭഗവതി ക്ഷേത്രം മുൻ മേൽശാന്തിയും യോഗക്ഷേമ സഭ അംഗവുമായിരുന്നു. ഭാര്യ : പരേതയായ സരസ്വതി ദേവി അന്തർജ്ജനം (ഇന്ദിര, കൊട്ടയ്ക്കാട്ട് ഇല്ലം, തിരുവല്ല). മക്കൾ: മനോജ് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് (മാനേജ്മെന്റ് കൺസൾട്ടന്റ്), ശോഭന വിനീത് നമ്പൂതിരി (അദ്ധ്യാപിക, ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ, കാലടി). മരുമക്കൾ: സി.എം.അനുപമ കൃഷ്ണൻ (സീനിയർ മാനേജർ, കാനറാ ബാങ്ക്), ഡോ.എസ്. വിനീത് നമ്പൂതിരി (കോസലം, ആയുർവേദ ക്ലിനിക്, തേക്കിനിയേടത്തു മന, പുല്ലുവഴി).